Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Catholic Congress

Idukki

ഇ​എ​സ്എ: ഇ​ന്നു​ത​ന്നെ പ​രാ​തി അ​യ​യ്ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്

ചെ​റു​തോ​ണി: പ​ശ്ചി​മ​ഘ​ട്ട പ​രി​സ്ഥി​തി​മേ​ഖ​ല പ്ര​ഖ്യാ​പ​നം സം​ബ​ന്ധി​ച്ചു​ള്ള ക​ര​ട് വി​ജ്ഞാ​പ​ന​നി​ർ​ദേ​ശ​ങ്ങ​ൾ മ​ല​യോ​ര​ത്തി​നു മ​ര​ണ​മ​ണി​യാ​യി തീ​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഇ​ടു​ക്കി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കോ​യി​ക്ക​ൽ. ഏ​ഴാ​മ​ത് ക​ര​ട് വി​ജ്ഞാ​പ​ന ത്തി​നെ​തി​രേ പ​രാ​തി അ​യ​യ്ക്കു​വാ​നു​ള്ള സ​മ​യം മ​ണി​ക്കൂ​റു​ക​ൾ മാ​ത്ര​മാ​ണെ​ന്ന യാ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്കി മു​ഴു​വ​ൻ മ​ല​യോ​ര നി​വാ​സി​ക​ളും ഇ​ന്നു​ത​ന്നെ പ​രാ​തി അ​യ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

മ​ല​യോ​ര ജ​ന​ത​യു​ടെ നി​ല​നി​ൽ​പ്പി​നു നേ​രേ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന ഈ ​ദു​ര​ന്ത​ത്തെ നേ​രി​ടു​വാ​ൻ ക​ക്ഷി രാ​ഷ്‌​ട്രീ​യ​ത്തി​ന​തീ​ത​മാ​യി മു​ഴു​വ​നാ​ളു​ക​ളും മു​ഴു​വ​ൻ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളും ക​ർ​ഷ​ക​പ്ര​സ്ഥാ​ന​ങ്ങ​ളും ഒ​ന്നി​ച്ച് അ​ണി​നി​ര​ക്ക​ണം. നി​ർ​ദി​ഷ്ട ഇ​എ​സ്എ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്ത് സം​സ്ഥാ​ന സ​ർ​ക്കാ​ർ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്ക​ണം. റ​വ​ന്യു ഭൂ​മി വ​ന​ഭൂ​മി​യാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് എ​തി​ർ​ക്ക​പ്പെ​ടേ​ണ്ട​താ​ണ്.

റ​വ​ന്യൂ ഭൂ​മി വ​ന​ഭൂ​മി​യാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​തും കേ​ര​ള​ത്തി​ലെ ആ​കെ വ​ന വി​സ്തൃ​തി ഇ​എ​സ്എ ബാ​ധി​ത​മാ​യ 131 വി​ല്ലേ​ജു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്ത​പ്പെ​ട്ട​തും ഏ​റ്റ​വും വ​ലി​യ തെ​റ്റാ​ണ്. സി​എ​ച്ച്ആ​ർ മേ​ഖ​ല വ​ന​മാ​ണെ​ന്ന അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്ന വ​നം വ​കു​പ്പി​ന്‍റെ നി​ല​പാ​ട് തി​രു​ത്താ​ത്തി​ട​ത്തോ​ളം കാ​ലം അ​ത് ക​ർ​ഷ​ക​രെ വ​ള​രെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും.

വ​ന​വി​സ്തൃ​തി സം​ബ​ന്ധി​ച്ച തെ​റ്റാ​യ ക​ണ​ക്കു​ക​ളും സി​എ​ച്ച്ആ​ർ മേ​ഖ​ല വ​ന​മാ​ണെ​ന്ന നി​ല​പാ​ടും തി​രു​ത്തി​യാ​ൽ മാ​ത്ര​മേ ഇ​എ​സ്എ​യു​ടെ ആ​ഘാ​ത​ത്തി​ൽ​നി​ന്നു മ​ല​യോ​ര​ത്തെ ജ​ന​ങ്ങ​ളെ​യും അ​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കു​വാ​ൻ ക​ഴി​യു​ക​യു​ള്ളു. ഭാ​വി​യി​ൽ വ​ലി​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്ക് ഇ​ട​വ​രു​ത്തി​യേ​ക്കാ​വു​ന്ന ഈ ​വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ അ​ഭി​പ്രാ​യ​ങ്ങ​ളും പ​രാ​തി​ക​ളും അ​യ​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് എ​ല്ലാ​വ​രും പ​രാ​തി​ക​ൾ അ​യ​ക്ക​ണ​മെ​ന്നും ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

District News

ഒ​ഡീ​ഷ​യി​ൽ ദേ​വാ​ല​യം ആ​ക്ര​മി​ച്ച​വ​രെ പി​ടി​കൂ​ട​ണം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്

കാ​ഞ്ഞി​ര​പ്പ​ള്ളി: ഒ​ഡീ​ഷ​യി​ലെ റാ​യ​ഗ​ഡ് ജി​ല്ല​യി​ൽ ദെം​ഗാ​സ്വാ​ർ​ഗി സെ​ന്‍റ് പൗ​ള മോ​ണ്ട​ൽ ദേ​വാ​ല​യ​ത്തി​നു നേ​രേ ന​ട​ന്ന ആ​ക്ര​മ​ണ​ത്തെ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​സ​മി​തി അ​പ​ല​പി​ച്ചു.

അ​ക്ര​മി​സം​ഘം പ​ള്ളി​യു​ടെ വാ​തി​ലും മു​ഖ​വാ​ര​വും ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി അ​ൾ​ത്താ​ര​യും തി​രു​സ്വ​രൂ​പ​ങ്ങ​ളും കു​രി​ശി​ന്‍റെ വ​ഴി​യു​ടെ ചി​ത്ര​ങ്ങ​ളും ന​ശി​പ്പി​ക്കു​ക​യും വി​ശു​ദ്ധ വ​സ്തു​ക്ക​ൾ പു​റ​ത്തു​കൊ​ണ്ടു​പോ​യി തീ​യി​ടു​ക​യും ചെ​യ്ത സം​ഭ​വം അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക്രി​സ്ത്യ​ൻ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് നേ​രേ വ​ർ​ധി​ച്ചു​വ​രു​ന്ന അ​തി​ക്ര​മ​ങ്ങ​ളി​ൽ യോ​ഗം ഉ​ത്ക​ണ്ഠ രേ​ഖ​പ്പെ​ടു​ത്തി. കു​റ്റ​വാ​ളി​ക​ളെ എ​ത്ര​യും വേ​ഗം പി​ടി​കൂ​ടി ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​സ​മി​തി കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

രൂ​പ​ത ഡ​യ​റ​ക്‌​ട​ർ ഫാ. ​ജ​സ്റ്റി​ൻ മ​തി​യ​ത്ത് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബേ​ബി ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​മി കൊ​ച്ചു​പ​റ​മ്പി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ജോ​സ​ഫ് പ​ണ്ടാ​ര​ക്ക​ളം, ജോ​ജോ തെ​ക്കും​ചേ​രി​ക്കു​ന്നേ​ൽ, സ​ണ്ണി​ക്കു​ട്ടി അ​ഴ​കം​പ്രാ​യി​ൽ, ഫി​ലി​പ്പ് പ​ള്ളി​വാ​തു​ക്ക​ൽ, ടെ​സി ബി​ജു പാ​ഴി​യാ​ങ്ക​ൽ, ഡെ​യ്സി ജോ​ർ​ജു​കു​ട്ടി, ജി​ൻ​സ് പ​ള്ളി​ക്ക​മ്യാ​ലി​ൽ, ജോ​സ് മാ​ത്യു ക​ല്ലൂ​രാ​ത്ത്, ബി​ജു ആ​ല​പ്പു​ര​യ്ക്ക​ൽ, ആ​ൻ​സ​മ്മ തോ​മ​സ് മ​ടു​ക്ക​ക്കു​ഴി, ജാ​ൻ​സി മാ​ത്യു തു​ണ്ട​ത്തി​ൽ, സി​നി ജി​ബു നീ​റ​നാ​ക്കു​ന്നേ​ൽ, സ​ബി​ൻ ജോ​ൺ, തോ​മ​സ് ചെ​മ്മ​ര​പ്പ​ള്ളി, ജോ​സ് മ​ടു​ക്ക​ക്കു​ഴി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പ്ര​ചാ​ര​ണ വാ​ഹ​ന ജാ​ഥ ഇ​ന്ന് പേ​രാ​വൂ​രി​ൽ സ​മാ​പി​ക്കും

പ​യ്യാ​വൂ​ർ: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് നൂ​റ്റി​യെ​ട്ടാ​മ​ത് ജ​ന്മ​വാ​ർ​ഷി​ക സ​മ്മേ​ള​നം 13,14 തീ​യ​തി​ക​ളി​ൽ ക​ണ്ണൂ​രി​ൽ ന​ട​ക്കു​ന്ന​തി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം ന​ട​ത്തു​ന്ന വാ​ഹ​ന ജാ​ഥ ഇ​ന്ന് വൈ​കു​ന്നേ​രം പേ​രാ​വൂ​രി​ൽ സ​മാ​പി​ക്കും. കു​ടി​യേ​റ്റ ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി ന​ട​ത്തി​യ ജാ​ഥ​യ്ക്ക് വി​വി​ധ കു​ടി​യേ​റ്റ ഇ​ട​വ​ക​ക​ളി​ൽ ഗം​ഭീ​ര സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്.

ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് വെ​ളി​യ​ത്ത് നേ​തൃ​ത്വം ന​ൽ​കു​ന്ന ജാ​ഥ​യു​ടെ വി​വി​ധ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ഗ്ലോ​ബ​ൽ, അ​തി​രൂ​പ​ത ഭാ​ര​വാ​ഹി​ക​ൾ പ്ര​സം​ഗി​ക്കും.

സ​മ്മേ​ള​നം വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​യി എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്.

ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തി​ന് ചെ​മ്പേ​രി ച​ളി​മ്പ​റ​മ്പി​ൽ നി​ന്ന് പ്രയാണം തു​ട​രു​ന്ന ജാ​ഥ മ​ല​യോ​ര മേ​ഖ​ല​യി​ലെ വി​വി​ധ കു​ടി​യേ​റ്റ ഗ്രാ​മ​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് വൈ​കു​ന്നേ​രം ആ​റി​ന് പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥാ​ട​ന പ​ള്ളി​യ​ങ്ക​ണ​ത്തി​ലാ​ണ് സ​മാ​പി​ക്കും.

District News

ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ സ​മ്മേ​ള​ന പ്ര​ചാ​ര​ണ വാ​ഹ​ന​ജാ​ഥ​യ്ക്ക് നാ​ളെ തു​ട​ക്കം

ക​ണ്ണൂ​ർ: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 13, 14 തീ​യ​തി​ക​ളി​ൽ ക​ണ്ണൂ​രി​ൽ ന​ട​ക്കു​ന്ന ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് നൂ​റ്റി​യെ​ട്ടാ​മ​ത് ജ​ന്മ​ദി​നാ​ഘോ​ഷം, സാ​മു​ദാ​യി​ക ശാ​ക്തീ​ക​ര​ണം മ​ഹാ​റാ​ലി, സ​മ്മേ​ള​നം എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ച് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് വെ​ളി​യ​ത്ത് ന​യി​ക്കു​ന്ന പ്ര​ചാ​ര​ണ വാ​ഹ​ന ജാ​ഥ നാ​ളെ രാ​വി​ലെ 8.30 ന് ​കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ പ​ടു​പ്പി​ൽ നി​ന്ന് യാ​ത്ര തു​ട​ങ്ങും.

മോ​ൺ. മാ​ത്യു ഇ​ളം​തു​രു​ത്തി​പ്പ​ട​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്നു​ള്ള മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി വാ​ഹ​ന​ജാ​ഥ മ​ല​യോ​ര​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് പേ​രാ​വൂ​രി​ൽ സ​മാ​പി​ക്കും.

സാ​മു​ദാ​യി​ക ശാ​ക്തീ​ക​ര​ണ മ​ഹാ​സ​മ്മേ​ള​ന​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി ന​ട​ത്തു​ന്ന ഈ ​വാ​ഹ​ന​ജാ​ഥ ക​ട​ന്നു​വ​രു​ന്ന ഓ​രോ മേ​ഖ​ല​യി​ലും അ​താ​ത് ഫൊ​റോ​ന വി​കാ​രി​മാ​രു​ടെ​യും ഡ​യ​റ​ക്ട​ർ​മാ​രു​ടെ​യും ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ഫൊ​റോ​ന,യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കും.

ആ​ദ്യ ദി​വ​സം രാ​വി​ലെ 9.30 ന് ​പ​ടു​പ്പ്, 10 ന് ​കോ​ളി​ച്ചാ​ൽ, 10.30 ന് ​രാ​ജ​പു​രം, 11ന് ​പ​ര​പ്പ, 11.30 ന് ​വെ​ള്ള​രി​ക്കു​ണ്ട്, 12 ന് ​മാ​ലോം, 12.30 ന് ​വ​ര​ക്കാ​ട്, ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നി​ന് ഭീ​മ​ന​ടി, 1.30 ന് ​കു​ന്നും​കൈ, 2.30 ന് ​മ​ണ്ഡ​പം, മൂ​ന്നി​ന് ചി​റ്റാ​രി​ക്കാ​ൽ, 3.30 ന് ​ത​യ്യേ​നി, നാ​ലി​ന് ന​ല്ലോം​പു​ഴ, 4.30 ന് ​പാ​ലാ​വ​യ​ൽ, അ​ഞ്ചി​ന് പു​ളി​ങ്ങോം എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി വൈ​കു​ന്നേ​രം ആ​റി​ന് ചെ​റു​പു​ഴ​യി​ൽ സ​മാ​പി​ക്കും. ര​ണ്ടാം ദി​വ​സ​മാ​യ ആ​റി​ന് രാ​വി​ലെ ഒ​ന്പ​തി​ന് കു​ടി​യാ​ന്മ​ല​യി​ൽ നി​ന്ന് ജാ​ഥ പ്ര​യാ​ണം തു​ട​രും.

Kerala

മു​ന്ന​ണി​ക​ൾ നി​ല​പാ​ട് പ​ര​സ്യ​മാ​ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്

കൊ​​​​ച്ചി: ജെ.​​​​ബി. കോ​​​​ശി ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട്, വ​​​​നം-വ​​​​ന്യ​​​​ജീ​​​​വി നി​​​​യ​​​​മ​​​​ഭേ​​​​ദ​​​​ഗ​​​​തി, യു​​​​വ​​​​ജ​​​​ന പ​​​​ലാ​​​​യ​​​​നം എ​​​​ന്നീ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ല​​​​പാ​​​​ട് പ​​​​ര​​​​സ്യ​​​​മാ​​​​യി പ​​​​റ​​​​യാ​​​​ൻ സം​​​​സ്ഥാ​​​​ന​​​​ത്തെ മൂ​​​​ന്നു മു​​​​ന്ന​​​​ണി​​​​ക​​​​ളും ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്ന് ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് കേ​​​​ന്ദ്ര സ​​​​മി​​​​തി.

മ​​​​ല​​​​യോ​​​​ര മേ​​​​ഖ​​​​ല​​​​യ്ക്കു​​​വേ​​​​ണ്ടി കൃ​​​​ത്യ​​​​മാ​​​​യ വി​​​​ക​​​​സ​​​​ന​​​​ന​​​​യം മു​​​​ന്നോ​​​​ട്ടു വ​​​​യ്ക്കാ​​​​ൻ രാ​​​ഷ്‌​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് ആ​​​​കു​​​​ന്നി​​​​ല്ല. വ​​​​നമി​​​​ല്ലാ​​​​ത്ത ആ​​​​ല​​​​പ്പു​​​​ഴ ജി​​​​ല്ല​​​​യി​​​​ൽ വ​​​​രെ കാ​​​​ട്ടു​​​​പോ​​​​ത്ത് ഇ​​​​റ​​​​ങ്ങു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​മ്പോ​​​​ൾ നാ​​​​ട്ടി​​​​ലി​​​​റ​​​​ങ്ങു​​​​ന്ന വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ളെ നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി​​​​ക​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​നും, ദേ​​​​ശീ​​​​യ വ​​​​നം-വ​​​​ന്യ​​​​ജീ​​​​വി നി​​​​യ​​​​മം ഭേ​​​​ദ​​​​ഗ​​​​തി ചെ​​​​യ്യു​​​​ന്ന​​​​തി​​​​ൽ നി​​​​ല​​​​പാ​​​​ടെ​​​​ടു​​​​ക്കാ​​​​നും മു​​​​ന്ന​​​​ണി​​​​ക​​​​ൾ ത​​​​യാ​​​​റാ​​​​ക​​​​ണം. കേ​​​​ര​​​​ള​​​​ത്തി​​​​ലെ യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ളെ ഇ​​​​വി​​​​ടെ പി​​​​ടി​​​​ച്ചുനി​​​​ർ​​​​ത്താ​​​​ൻ പ​​​​ര്യാ​​​​പ്ത​​​​മാ​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ക​​​​യും വേ​​​​ണം.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പാ​​​​കു​​​​മ്പോ​​​​ൾ വ​​​​ലി​​​​യ വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യും, ആ​​​​രോ​​​​പ​​​​ണ-പ്ര​​​​ത്യാ​​​​രോ​​​​പ​​​​ണ കോ​​​​ലാ​​​​ഹ​​​​ല​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​ക്കി ജ​​​​ന​​​​കീ​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ മ​​​​റ​​​​യ്ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന രാ​​​ഷ്‌​​​ട്രീ​​​​യശൈ​​​​ലി മാ​​​​റ​​​​ണം. എ​​​​ല്ലാ​​​​ത്ത​​​​രം വ​​​​ർ​​​​ഗീ​​​​യ​​​​ത​​​​യെ​​​​യും ഒ​​​​രു​​​​പോ​​​​ലെ കാ​​​​ണു​​​​ക​​​​യും എ​​​​തി​​​​ർ​​​​ക്കു​​​​ക​​​​യും ചെ​​​​യ്യാ​​​​ൻ രാ​​​ഷ്‌​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ​​​​ക്കാ​​​​വ​​​​ണം.

13നും 14​​​​നും ക​​​​ണ്ണൂ​​​​രി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് ജ​​​​ന്മ​​​​വാ​​​​ർ​​​​ഷി​​​​ക യോ​​​​ഗ​​​​ത്തി​​​​ലും അ​​​​ന്ത​​​​ർ​​​​ദേ​​​​ശീയ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലും വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽനി​​​​ന്നു​​​​ള്ള പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ക്കും. 14ന് ​​​​ക​​​​ണ്ണൂ​​​​ർ പോ​​​​ലീ​​​​സ് പ​​​​രേ​​​​ഡ് ഗ്രൗ​​​​ണ്ടി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന സ​​​​മു​​​​ദാ​​​​യ ശ​​​​ക്തീ​​​​ക​​​​ര​​​​ണ സം​​​​ഗ​​​​മ​​​​ത്തി​​​​ൽ രാ​​​​ഷ്‌ട്രീ​​​​യ നി​​​​ല​​​​പാ​​​​ട് പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​മെ​​​​ന്നും ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് കേ​​​​ന്ദ്ര സ​​​​മി​​​​തി അ​​​​റി​​​​യി​​​​ച്ചു.

പ്ര​​​​സി​​​​ഡ​​​​ന്‍റ് രാ​​​​ജീ​​​​വ്‌ കൊ​​​​ച്ചു​​​​പ​​​​റ​​​​മ്പി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ച യോ​​​​ഗ​​​​ത്തി​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ഡോ. ഫി​​​​ലി​​​​പ്പ് ക​​​​വി​​​​യി​​​​ൽ, ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഡോ. ​​​​ജോ​​​​സുകു​​​​ട്ടി ഒ​​​​ഴു​​​​ക​​​​യി​​​​ൽ, ട്ര​​​​ഷ​​​​റ​​​​ർ അ​​​​ഡ്വ. ടോ​​​​ണി പു​​​​ഞ്ച​​​​ക്കു​​​​ന്നേ​​​​ൽ, പ്ര​​​​ഫ. കെ.​​​​എം. ഫ്രാ​​​​ൻ​​​​സി​​​​സ്, ബെ​​​​ന്നി ആ​​​​ന്‍റ​​​​ണി, രാ​​​​ജേ​​​​ഷ് ജോ​​​​ൺ, ട്രീസ ലി​​​​സ് സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ, ഡോ. ​​​​കെ.​​​​പി. സാ​​​​ജു, അ​​​​ഡ്വ. മ​​​​നു ജെ. ​​​​വ​​​​രാ​​​​പ്പ​​​​ള്ളി എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

District News

ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ചെന്പേരി മേഖല വ​നി​താ ഫോ​റം രൂ​പീ​ക​രി​ച്ചു

ചെ​മ്പേ​രി: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ചെന്പേരി മേഖല വ​നി​താ ഫോ​റം രൂ​പീ​ക​രി​ച്ചു. ചെ​മ്പേ​രി മ​ദ​ർ തെ​രേ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ഫി​ലി​പ്പ് ക​വി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​ഡോ. ജോ​ർ​ജ് കാ​ഞ്ഞി​ര​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് വെ​ളി​യ​ത്ത്, അ​തി​രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​മ്മി ആ​യി​ത്ത​മ​റ്റം, ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ വ​ള്ളോ​പ്പി​ള്ളി, ബി​ജു​മോ​ൻ ജോ​സ​ഫ്, ഷീ​ജ കാ​റു​കു​ളം, ബെ​ന്നി പു​തി​യാം​പു​റം, ജോ​ർ​ജ് ജോ​സ​ഫ്, ഐ.​സി. മേ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

വ​നി​താ ഫോ​റം കോ- ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി ഷീ​ബ തെ​ക്കേ​ട​ത്ത്, ഷെ​ൽ​സി കാ​വ​ന​ടി​യി​ൽ, സാ​ലി ജോ​സ്, സോ​ജി മ​നോ​ജ്, ഷി​ജി മു​ട്ടു​ങ്ക​ൽ, ജോ​ളി കാ​ര​ക്കാ​ട്ട്, ബീ​ന എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

District News

ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് അം​ഗ​ത്വ വി​ത​ര​ണ കാ​മ്പ​യി​ന്‍

എ​ട​ത്വ: എ​ട​ത്വ ഫൊ​റോ​നാ​യി​ലെ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ക​ള​ത്തി​ല്‍​പാ​ലം യൂ​ണി​റ്റ് സം​ഘ​ട​നാ ശക്തീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അം​ഗ​ത്വ വി​ത​ര​ണ കാ​മ്പ​യി​ന്‍ ന​ട​ത്തി. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​മാ​ത്യു ത​ട​ത്തി​ല്‍ മെംബര്‍​ഷി​പ്പ് കാ​ര്‍​ഡ് ജോ​മോ​ന്‍ സ്‌​ക​റി​യാ ക​ള​ത്തി​ലി​നു കൈ​മാ​റി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

5 പേ​ര്‍ സം​ഘ​ട​ന​യി​ല്‍ അം​ഗ​ത്വം എ​ടു​ത്തു. പു​തി​യ അം​ഗ​ങ്ങ​ളെ ഷാ​ള്‍ അ​ണി​യി​ച്ചു സ്വീ​ക​രി​ച്ചു. തു​ട​ര്‍​ന്ന് അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ ന​ട​ന്നു.

വി​കാ​രി ഫാ. ​മാ​ത്യു ന​ട​യ്ക്ക​ൽ, ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ക​ള​ത്തി​ല്‍ പ്പാ​ലം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് റോ​യി വ​ര്‍​ഗീ​സ്, റൂ​ബി ജോ​സ​ഫ്, പി.​ജെ. ജോ​സ​ഫ്കു​ട്ടി, സി​ബി തോ​മ​സ്, ജി​ജി ജോ​സ​ഫ്, ജി​ജി ചാ​ക്കോ, വി. ​മാ​ത്യൂ​സ്, സി. ​ബേ​ബി​ച്ച​ന്‍, വി​ജി റോ​യി, എം. ​സോ​ജ​പ്പ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

District News

ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ക​രു​മാ​ടി യൂ​ണി​റ്റ് ശ​ക്തീ​ക​ര​ണം ന​ട​ത്തി

എ​ട​ത്വ: സ​മു​ദാ​യ ശ​ക്തീ​ക​ര​ണ വ​ര്‍​ഷം 2026 ലെ ​പ്ര​വ​ര്‍​ത്ത​ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ക​രു​മാ​ടി ഇ​ട​വ​ക​യി​ല്‍ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ യൂ​ണി​റ്റ് ത​ല ശ​ക്തീ​ക​ര​ണം ന​ട​ത്തി. 20 പു​തി​യ അം​ഗ​ങ്ങ​ളെ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ലേ​ക്ക് ചേ​ര്‍​ത്ത് സം​ഘ​ട​ന​യെ കൂ​ടു​ത​ല്‍ പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ക്കി.

പു​തി​യ അം​ഗ​ങ്ങ​ളെ എ​ട​ത്വ ഫൊ​റോ​നാ നേ​തൃ​ത്വം ഷാ​ള്‍ അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. തു​ട​ര്‍​ന്ന് അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യും ന​ട​ന്നു.

ഫൊ​റോ​നാ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് ചൂ​ള​പ്പ​റ​മ്പി​ൽ, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഫ്രാ​ന്‍​സി​സ്, വി​കാ​രി ഫാ. ​മാ​ത്യു ന​ട​യ്ക്ക​ൽ, ക​ള​ത്തി​ല്‍​പാ​ലം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് റോ​യ് വ​ര്‍​ഗീ​സ്, റൂ​ബി ജോ​സ​ഫ്, പി.​ജെ. ജോ​സ​ഫ്കു​ട്ടി, വ​ര്‍​ഗീ​സ് മാ​ത്യു, മാ​ര്‍​ട്ടി​ന്‍ ക​ള​ങ്ങ​ര, പി.​ജെ. ജോ​സ​ഫ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

District News

സ​​ര്‍​ക്കാ​​ര്‍ ഒ​​ളി​​ച്ചു​ക​​ളി അ​​വ​​സാ​​നി​​പ്പി​​ക്ക​​ണ​ം: ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ്

ച​​​ങ്ങ​​​നാ​​​ശേ​​​രി: ജെ​​​ബി കോ​​​ശി ക​​​മ്മീ​​​ഷ​​​ന്‍ റി​​​പ്പോ​​​ര്‍​ട്ട് സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള സ​​​ര്‍​ക്കാ​​​ര്‍ ഒ​​​ളി​​​ച്ചു​​ക​​​ളി അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​തി​​​രൂ​​​പ​​​ത ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ്. വി​​​വി​​​ധ ക്രൈ​​​സ്ത​​​വ സ​​​മൂ​​​ഹ​​​ങ്ങ​​​ളു​​​ടെ ദീ​​​ര്‍​ഘ​​​കാ​​​ല​ ആ​​​വ​​​ശ്യ​​​ങ്ങ​​​ളെ മു​​​ന്‍​നി​​​ര്‍​ത്തി ക്രൈ​​​സ്ത​​​വ പി​​​ന്നാ​​ക്കാ​​​വ​​​സ്ഥ​​​യെ​​​പ്പ​​​റ്റി പ​​​ഠി​​​ക്കാ​​​ന്‍ ഒ​​​ന്നാം പി​​​ണ​​​റാ​​​യി സ​​​ര്‍​ക്കാ​​​ര്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് മു​​​ന്‍​പ് നി​​​യോ​​​ഗി​​​ച്ച ജ​​​സ്റ്റീ​​സ് ബെ​​​ഞ്ച​​​മി​​​ന്‍ കോ​​​ശി ക​​​മ്മീ​​​ഷ​​​ന്‍ റി​​​പ്പോ​​​ര്‍​ട്ട് സ​​​ര്‍​ക്കാ​​​രി​​​ന് സ​​​മ​​​ര്‍​പ്പി​​​ച്ചി​​​ട്ട് ര​​​ണ്ട​​​ര വ​​​ര്‍​ഷം ക​​ഴി​​ഞ്ഞു.

വി​​​വി​​​ധ സ​​​ഭ​​​ക​​​ളും സ​​​മു​​​ദാ​​​യ സം​​​ഘ​​​ട​​​ന​​​ക​​​ളും ക​​​മ്മീ​​​ഷ​​​ന്‍ റി​​​പ്പോ​​​ര്‍​ട്ട് പു​​​റ​​​ത്തു​​​വി​​​ട​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ച്ച് പ​​​ല​​​ത​​​വ​​​ണ സ​​​ര്‍​ക്കാ​​​രി​​​നെ സ​​​മീ​​​പി​​​ച്ചി​​​രു​​​ന്നു. ഈ ​​​ആ​​​വ​​​ശ്യം അ​​​നു​​​ഭാ​​​വ​​​പൂ​​​ര്‍​വം പ​​​രി​​​ഗ​​​ണി​​​ക്കാം എ​​​ന്നാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ ന​​​ല്‍​കി​​​യ ഉ​​​റ​​​പ്പ്.

ക​​​മ്മീ​​​ഷ​​​ന്‍ റി​​​പ്പോ​​​ര്‍​ട്ടി​​​ലെ നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ ഭൂ​​​രി​​​പ​​​ക്ഷ​​​വും ന​​​ട​​​പ്പാ​​​ക്കി​​​യെ​​​ന്ന സ​​​ര്‍​ക്കാ​​​രി​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ല്‍ ക​​​ബ​​​ളി​​​പ്പി​​​ക്ക​​​ലാ​​​ണ്. ക​​​മ്മീ​​​ഷ​​​ന്‍ റി​​​പ്പോ​​​ര്‍​ട്ടി​​​ലെ ശി​​​പാ​​​ര്‍​ശ​​​ക​​​ള്‍ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത് ഔ​​​ദാ​​​ര്യ​​​മ​​​ല്ല.

അ​​​ത് ക്രൈ​​​സ്ത​​​വ സ​​​മൂ​​​ഹ​​​ത്തി​​ന്‍റെ പി​​​ന്നാ​​​ക്കാ​​​വ​​​സ്ഥ മാ​​​റ്റി​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു വേ​​​ണ്ടി​​​യു​​​ള്ള അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​ണ്. സ​​​ര്‍​ക്കാ​​​ര്‍ പ​​​റ​​​യു​​​ന്ന​​​തു​​​പോ​​​ലെ ക​​​മ്മീ​​​ഷ​​​ന്‍ റി​​​പ്പോ​​​ര്‍​ട്ടി​​​ലെ ശി​​​പാ​​​ര്‍​ശ​​​ക​​​ള്‍ ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ല്‍ ആ​​​യ​​​ത് പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ മു​​​ന്‍​പി​​​ല്‍ പ​​​ര​​​സ്യ​​​മാ​​​ക്കു​​​ക​​​ത​​​ന്നെ വേ​​​ണ​​​മെ​​​ന്നും അ​​​ല്ലാ​​​ത്ത​​​പ​​​ക്ഷം വ​​​രു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ പ്ര​​​തി​​​ക​​​ര​​​ണ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നും ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് അ​​​തി​​​രൂ​​​പ​​​ത സ​​​മി​​​തി മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ല്‍​കി.

അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​ന്‍റ് ബി​​​ജു സെ​​​ബാ​​​സ്റ്റ്യ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. നേ​​​തൃ​​​സ​​​മ്മേ​​​ള​​​നം അ​​​തി​​​രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ര്‍ റ​​​വ. ഡോ.​ ​​സാ​​​വി​​​യോ മാ​​​നാ​​​ട്ട് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ബി​​​നു ഡൊ​​​മി​​​നി​​​ക്, ട്ര​​​ഷ​​​റ​​​ര്‍ ജോ​​​സ് വെ​​​ങ്ങാ​​​ന്ത​​​റ, സി.​​​ടി. തോ​​​മ​​​സ്, ജോ​​​ര്‍​ജു​​​കു​​​ട്ടി മു​​​ക്ക​​​ത്ത്, ഷി​​​ജി ജോ​​​ണ്‍​സ​​​ണ്‍, റോ​​​സി​​​ലി​​​ന്‍ കെ. ​​​കു​​​രു​​​വി​​​ള, രാ​​​ജേ​​​ഷ് ജോ​​​ണ്‍, ജേ​​​ക്ക​​​ബ് നി​​​ക്കോ​​​ളാ​​​സ്, ടോ​​​മി​​​ച്ച​​​ന്‍ അ​​​യ്യ​​​രു​​​കു​​​ള​​​ങ്ങ​​​ര, കു​​​ഞ്ഞ് ക​​​ള​​​പ്പു​​​ര, സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വ​​​ര്‍​ഗീ​​​സ്, കെ.​​​എ​​​സ്. ആ​​​ന്‍റ​​ണി, സെ​​​ബാ​​​സ്റ്റ്യ​​​ന്‍ പു​​​ല്ലാ​​​ട്ട്കാ​​​ല, പി.​​​സി. കു​​​ഞ്ഞ​​​പ്പ​​​ന്‍, സൈ​​​ബി അ​​​ക്ക​​​ര, സേ​​​വ്യ​​​ര്‍ കൊ​​​ണ്ടൊ​​​ടി എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

District News

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക്രൈ​സ്ത​വ​ർ​ക്ക് ആ​നു​പാ​തി​ക പ്രാ​തി​നി​ധ്യം ന​ൽ​ക​ണം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക്രൈ​സ്ത​വ​ർ​ക്ക് ആ​നു​പാ​തി​ക പ്രാ​തി​നി​ധ്യം ന​ൽ​കാ​ൻ രാ​ഷ്ട്രീ​യ​പ്പാ​ർ​ട്ടി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഫൊ​റോ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​ലും ആ​നു​കൂ​ല്യ​ങ്ങ​ളി​ലും ക്രൈ​സ്ത​വ സ​മൂ​ഹം നി​ര​ന്ത​രം അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യാ​ണ്. ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ഇ​തു​വ​രെ വെ​ളി​ച്ചം ക​ണ്ടി​ട്ടി​ല്ല.

അ​വ​ഗ​ണ​ന തു​ട​ർ​ന്നാ​ൽ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബാ​ല​റ്റി​ലൂ​ടെ പ്ര​തി​ക​രി​ക്കാ​ൻ ക്രൈ​സ്ത​വ​ർ നി​ർ​ബ​ന്ധി​ത​മാ​കും. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന് ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യോ​ടും അ​ക​ൽ​ച്ച​യി​ല്ല. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​നും സം​ഘ​ട​ന​യ്ക്കു​മു​ള്ള സ്ഥാ​നം പ്ര​തി​ഫ​ലി​ക്ക​ണം. അ​തി​ന​നു​സ​രി​ച്ച് സ​മൂ​ഹ​ത്തി​ന്‍റെ​യും സ​മു​ദാ​യ​ത്തി​ന്‍റെ​യും അ​വ​കാ​ശ​സം​ര​ക്ഷ​ണ​ത്തി​നും ക്ഷേ​മ​ത്തി​നും മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന ഏ​ത് വ്യ​ക്തി​യെ​യും സം​ഘ​ട​ന പി​ന്തു​ണ​യ്ക്കും.

പ്രാ​ദേ​ശി​ക പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ലാ​നു​സൃ​ത തീ​രു​മാ​ന​ങ്ങ​ൾ സ​ത്വ​ര​മാ​യി എ​ടു​ക്കാ​ൻ ക​ഴി​യു​ന്ന പ്ര​തി​ബ​ദ്ധ​ത​യു​ള്ള നേ​താ​ക്ക​ൻ​മാ​രാ​ണ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഭ​ര​ണ​സ​മി​തി​യി​ൽ എ​ത്തേ​ണ്ട​ത്. രൂ​ക്ഷ​മാ​കു​ന്ന വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നും വ്യാ​പ​ക​മാ​കു​ന്ന കൃ​ഷി​നാ​ശ​ത്തി​നും​ഏ​തി​രേ​യു​ള്ള പൊ​തു​ജ​ന​ത്തി​ന്‍റെ നി​ല​വി​ളി കേ​ൾ​ക്കാ​ൻ ആ​രു​മി​ല്ല.

മ​നു​ഷ്യ​ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്ന തെ​രു​വു​നാ​യ്ക്ക​ളെ പോ​ലും നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ അ​ധി​കാ​രി​ക​ൾ​ക്ക് വി​ഭി​ന്ന അ​ഭി​പ്രാ​യ​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ന് മാ​റ്റം വ​ര​ണം. ഇ​തി​നു​ള്ള വി​ല​യി​രു​ത്ത​ലാ​ക​ണം അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പ്. ക​ക്ഷി​രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​ങ്ങ​ൾ​ക്ക് അ​തീ​ത​മാ​യ സാ​മൂ​ഹി​ക ന​ൻ​മ എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി​യാ​ണ് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പൊ​രു​തു​ന്ന​തെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​സി​ഡ​ന്‍റ് ഡേ​വി മാ​ങ്കു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ തൊ​ഴു​ത്തു​ങ്ക​ൽ, സെ​ക്ര​ട്ട​റി തോ​മ​സ് പ​ട്ട​മ​ന, വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ജു പു​ലി​ക്കോ​ട്ടി​ൽ, ഫൊ​റോ​ന സെ​ക്ര​ട്ട​റി ചാ​ൾ​സ് വ​ടാ​ശേ​രി, ട്ര​ഷ​റ​ർ ജോ​ഷി കാ​ര​ക്കു​ന്നേ​ൽ, ജേ​ക്ക​ബ് ബ​ത്തേ​രി, ആ​ന്‍റ​ണി പ​ള്ളി​ക്കാ​ത്തൊ​ട്ടി, ജോ​യി പു​ളി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up